News Desk

2021-04-11 10:06:18 pm IST
ദോഹ: ഖത്തറില്‍ ഇന്ന് മാസപ്പിറവി ദൃശ്യമാവാത്തതിനെത്തുടര്‍ന്ന് റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ ശ്അബാന്‍ 30 ആയി കണക്കാക്കി ചൊവ്വാഴ്ചയായിരിക്കും റമദാന്‍ തുടങ്ങുക. അവ്കാഫ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും അവ്കാഫ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദര്‍ശിച്ചാല്‍ അറിയിക്കണമെന്നും ഉത്തരവിട്ടിരുന്നു.

സൗദിയിലും ഇന്ന് മാസപ്പിറവി ദൃശ്യമാവാത്തതിനെത്തുടര്‍ന്ന് റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ച ആയിരിക്കും. ഞായറാഴ്ച റമദാന്‍ മാസപ്പിറവി കാണാന്‍ സാധ്യത ഇല്ലെന്ന് നേരത്തെ തന്നെ രാജ്യത്തെ വിവിധ ഗോളശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. സൂര്യാസ്തമയത്തിന് 29 മിനിറ്റുകള്‍ക്ക് മുമ്പ് ചന്ദ്രന്‍ അസ്തമിക്കുമെന്നും അതിന് ശേഷം ചന്ദ്രോദയം ഉണ്ടാവില്ലെന്നുമായിരുന്നു ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top