News Desk

2021-04-05 06:16:51 pm IST
അങ്കാറ: ഭരണകൂടത്തെ വിമര്‍ശിച്ചതിന് നാവികസേനയില്‍ നിന്നും വിരമിച്ച പത്ത് മുന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് തുര്‍ക്കി. തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ചീഫ് പ്രോസിക്യൂട്ടര്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മറ്റു നാല് പേരോട് മൂന്ന് ദിവസത്തിനകം അങ്കാറ പൊലിസിന് മുന്നില്‍ ഹാജരാകാനും പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രായക്കൂടുതല്‍ കാരണം ഇവരെ തടങ്കലില്‍ വെക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top