News Desk

2021-06-02 11:41:47 am IST
അങ്കാറ: ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി തുര്‍ക്കി. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ എന്നിവയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് തുര്‍ക്കി എയര്‍ലൈന്‍സ് അറിയിച്ചു. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളിലേക്ക് പോയ യാത്രക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് പരമാവധി 72 മണിക്കൂര്‍ മുമ്പ് നടത്തിയ  കൊവിഡ് പി.സി.ആര്‍ പരിശോധനകളുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. യുണൈറ്റഡ് കിംഗ്ഡം, ഇറാന്‍, ഈജിപ്ത്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്കും പ്രവേശനത്തിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പി.സി.ആര്‍ പരിശോധനകളുടെ നെഗറ്റീവ് ഫലം ഹാജരാക്കണം.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം സമര്‍പ്പിക്കേണ്ട ആവശ്യമില്ല. തുര്‍ക്കിയിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസമെങ്കിലും മുമ്പ് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടോ അല്ലെങ്കില്‍ രോഗം പിടിപെട്ട് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സുഖം പ്രാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതില്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top