Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
തുർക്കിയും ഇറാനും ഈ ആഴ്ച അങ്കാറയ്ക്കും ടെഹ്‌റാനിനുമിടയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. വാർത്താ വെബ്‌സൈറ്റ് ഹേബർ സോൾ ആണ് തുർക്കി മന്ത്രിയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട്  ചെയ്തിരിക്കുന്നത്.

ട്രാൻസ് ഏഷ്യ എക്സ്പ്രസ് ബുധനാഴ്ച മുതൽ ചരക്കുനീക്കവും,യാത്ര സർവീസും നടത്തുമെന്ന് ഗതാഗത, അടിസ്ഥാന സൗകര്യ മന്ത്രി ബർക്കാന തുർഹാൻ പറഞ്ഞു.
 
ഈ വിഷയത്തിൽ മെയ് മാസത്തിൽ തുർക്കി, ഇറാനിയൻ ഉദ്യോഗസ്ഥർ  കൂടിക്കാഴ്ച നടത്തിയിരുന്നു . നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലൈൻ വീണ്ടും തുറക്കുന്നതെന്ന് വെബ്‌സൈറ്റ് അറിയിച്ചു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെഹ്‌റാനെതിരെ അവതരിപിച്ച ഉപരോധത്തിന് ശേഷം  ശേഷം ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുർക്കി വെട്ടിക്കുറച്ചിരുന്നു. എന്നാൽ റഷ്യയ്ക്കുശേഷം  രണ്ടാമത്തെ വലിയ വിതരണക്കാരായ ഇറാനിൽ നിന്ന് തുർക്കി ഇപ്പോഴും പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നു.



Top