News Desk

2021-03-08 06:29:30 pm IST
ദോഹ: നടപ്പ് വര്‍ഷം ഖത്തറിലേക്കുള്ള തുര്‍ക്കി കയറ്റുമതി ഒരു ബില്യണ്‍ ഡോളറില്‍ എത്തിച്ചേരുമെന്ന് രാജ്യാന്തര വാണിജ്യ കണ്‍സള്‍ട്ടിങ് ഏജന്‍സിയായ ഷെഡ് കണ്‍സള്‍ട്ടിങ് കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കൊവിഡ് മൂലം കഴിഞ്ഞ വര്‍ഷം ഖത്തറിലേക്കുള്ള തുര്‍ക്കി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറവ് രേഖപെടുത്തിയെങ്കിലും നടപ്പ് വര്‍ഷം ഇക്കാര്യത്തില്‍ നിര്‍ണ്ണായക പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. 

2011ല്‍ ഒരു ശതമാനം മാത്രമായിരിക്കും ഖത്തറിലേക്കുള്ള തുര്‍ക്കി കയറ്റുമതിയുടെ വാണിജ്യ മൂല്യമെങ്കില്‍ 2018ല്‍ തന്നെ ഇത് ഗണ്യമായ പുരോഗതി കൈവരിക്കുകയും നാല് ശതമാനത്തിലെത്തി ചേരുകയും ചെയ്തിട്ടുണ്ട്. അടുത്ത വര്‍്ഷം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സമാഗതമായതോടെ ദോഹയിലെ തുര്‍ക്കി ബിസിനസുകാരുടെയും വാണിജ്യ കമ്പനികളുടെയും എണ്ണത്തില്‍ വലിയ വളര്‍ച്ചയാണ് പ്രകടമായിരിക്കുന്നത്. 

തുര്‍ക്കിയിലെ ഖത്തറിന്റെ വിവിധ വാണിജ്യ നിക്ഷേപങ്ങള്‍ 22 ബില്യണ്‍ ഡോളറിലെത്തിച്ചേരുകയും പതിനെട്ടര ബില്യണ്‍ ഡോളറിന്റെ വിവിധ പദ്ധതികള്‍ക്ക് ദോഹയില്‍ തുര്‍ക്കി കമ്പനികള്‍ നേതൃത്വം നല്‍കുകയും ചെയുന്നുണ്ട് എന്നാണ് കണക്കുകള്‍.    



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top