News Desk

2021-03-25 05:23:15 pm IST
അങ്കാറ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലത്ത് ചാവ്‌സൊഗ്‌ലു. കഴിഞ്ഞ ദിവസം അങ്കാറയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഖത്തറിലെ അഫ്ഗാന്‍ സമാധാന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ ചര്‍ച്ച മറ്റേതെങ്കിലും രാഷ്ട്രങ്ങളിലേക്ക് മാറ്റണമെന്ന തരത്തില്‍ ചില പൊതു നിരീക്ഷണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. 

തുര്‍ക്കി അടുത്ത മാസം ആദ്യം അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ക്കായി ആതിഥേയത്വം വഹിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഖത്തറില്‍ നടക്കുന്ന ചര്‍ച്ചകളുടെ പിന്തുടര്‍ച്ചയായി മാത്രം കണ്ടാല്‍ മതിയാവുമെന്ന് തുര്‍ക്കി അറിയിച്ചു. 

റഷ്യ അടക്കമുള്ള രാഷ്ട്രങ്ങളും അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ക്കായി സന്നദ്ധത പ്രകടിപ്പിച്ചത് ഖത്തറിന്റെ ഈ രംഗത്തെ ശ്രമങ്ങളെ റദ്ദ് ചെയ്യുമെന്ന് കരുതുന്നില്ല. താലിബാനും, അഫ്ഗാന്‍ സര്‍ക്കാരും മധ്യസ്ഥ ശ്രമങ്ങളുമായി ബന്ധപെട്ടു കൊണ്ട് പരിപൂര്‍ണ സഹകരണം അറിയിക്കുക എന്നതാണ് ഇക്കാര്യത്തില്‍ അതീവ പ്രാധാന്യമെന്നും വിദേശകാര്യ മന്ത്രി അങ്കാറയില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top