ദോഹ: സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന വിഷയത്തില്‍ യാതൊരു തടസ്സവും നിലവിലില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മേവാലൂഥ് കവസഗുലു ചൂണ്ടിക്കാട്ടി. ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ ഉദ്ധരിച്ച് അല്‍ജസീറ ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദോഹയില്‍ നടക്കുന്ന അഫ്ഗാന് സമാധാന ചര്‍ച്ചകളുടെ ഭാഗമായി കൂടിയാണ് ഇസ്താംബൂളില്‍ അഫ്ഗാന് സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. സിറിയ അഫ്ഗാന് തുടങ്ങിയ നിരവധി പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടണമെന്നാണ് തുര്‍ക്കി ആഗ്രഹിക്കുന്നത്.
സൗദി അഫ്ഗാന് സമാധാന വിഷയത്തില്‍ മുന്നോട്ട് വയ്ക്കുന്ന ഫോര്‍മുല തീര്‍ച്ചയായും പരിഗണിക്കപ്പെടുമെന്നും സൗദിയുടേതിന് സമാനമായി യു.എ.ഇയോടും തുര്‍ക്കിക്ക് സമാനമായ പരിഗണനയാണ് നിലവില്‍ ഉള്ളതെന്നും കവസഗുലു പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക