Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

2016 ലെ പട്ടാള അട്ടിമറിയെ ചെറുക്കാൻ ഖത്തർ നൽകിയ സഹായത്തിനു നന്ദി അറിയിക്കുന്നതായി തുർക്കി ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ജൂലൈ മൂന്ന് 2016 ൽ നടന്ന പരാജയപ്പെട്ട പട്ടാള അട്ടിമറിയെ ചെറുത്തതിന്റെ മൂന്നാം വാർഷികം തുർക്കി ഭരണകൂടം ആഘോഷിച്ചത്.

തുർക്കി ഭരണകൂടത്തിനെതിരെ അട്ടിമറി ശ്രമം നടന്നപ്പോൾ അതിനെ ആദ്യമായി പ്രതിരോധിക്കാൻ സഹായം വാഗ്ദാനം ചെയ്തത് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയാണ്. അതിനുള്ള കൃതജ്ഞത തുർക്കി ജനത എന്നെന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.

2017 ൽ ആരംഭിച്ച ഖത്തർ ഉപരോധത്തിൽ തുർക്കി തങ്ങളാൽ കഴിയുന്ന വിധം ഖത്തറിനെ സഹായിച്ചുവെന്നും ദോഹയിലെ ഇസ്താംബൂൾ സ്ഥാനപതി ഫിഗറേറ്റ് ഒസ്സാർ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. 


Top