Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-04 06:25:24pm IST
അങ്കാറ : ഖത്തറി പൗരന്മാർ തുർക്കി നഗരങ്ങളിലേക്ക് യാത്ര നടത്തുന്നത് വർധിച്ചുവെന്ന് റിപ്പോർട്ട്.  തുർക്കി സാംസ്കാരിക, ടൂറിസം ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാകുന്നത്.

ഈ വർഷം ആദ്യ നാല് മാസത്തിനുള്ളിൽ മൊത്തം 30,160 ഖത്തറികൾ തുർക്കിയിലുടനീളം സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.09 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അടുത്തിടെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

12,766 ഖത്തരി പൗരന്മാർ ഏപ്രിൽ മാസത്തിൽ തുർക്കിയിലേക്ക് യാത്ര ചെയ്തു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 101.77 ശതമാനം വർധന. നിലവിൽ ആഴ്ചയിൽ 66 വിമാനങ്ങൾ ഖത്തറിൽ നിന്ന് തുർക്കിയിലുടനീളം നിരവധി സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുണ്ട്.    
Top