ദോഹ: തുര്‍ക്കിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പതിനൊന്ന് സൈനികര്‍ മരണപ്പെട്ട സംഭവത്തില്‍ അങ്കാറയിലെ ഖത്തര്‍ എംബസി അനുശോചനം അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഖത്തര്‍ എംബസി അനുശോചന സന്ദേശം അറിയിച്ചത്.
സംഭവത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനവും ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും എംബസി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് തുര്‍ക്കിയിലെ ബിലിറ്റീസ് പ്രവിശ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പതിനൊന്നോളം സൈനികര്‍ മരണപെട്ടത്. തുര്‍ക്കി പ്രതിരോധ മന്ത്രാലയമാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയടക്കമുള്ള ഖത്തര്‍ നേതൃത്വം ഇക്കാര്യത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് നേരിട്ട് അനുശോചനം അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക