Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

മുംബൈ: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍. അന്താരാഷട്ര യോഗ ദിനത്തില്‍ രാഹുല്‍ നടത്തിയ വിവാദ ട്വീറ്റില്‍ പ്രതിഷേധിച്ചാണ് പരാതി.

രാഹുല്‍ ഗാന്ധി സൈന്യത്തെ അപമാനിച്ചെന്നും അതിന് തക്കതായ നടപടി സ്വീകരിക്കണെമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ അടല്‍ ദുബെ പരാതി നല്‍കിയിരിക്കുന്നത്.

യോഗ ദിനത്തില്‍ കരസേനയിലെ നായ്ക്കള്‍ക്കൊപ്പം പട്ടാളക്കാര്‍ യോഗ ചെയ്യുന്ന ഫോട്ടോകള്‍ പങ്കുവച്ച് ‘പുതിയ ഇന്ത്യ’ എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തതാണ് വിവാദത്തിനു കാരണമായത്. ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരേ രംഗത്തുവന്നിരുന്നു.

Top