News Desk

2021-06-03 11:49:46 pm IST
തിരുവനന്തപുരം: ഇറാനില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയി സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ നാല് മലയാളികളടക്കമുള്ള 24 മത്സ്യത്തൊഴിലാളികള്‍ ഖത്തറില്‍ നിന്ന് ഇറാനിലേക്ക് തിരിച്ചെത്തിച്ചു. ജലാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് 2021 മാര്‍ച്ച് 25 ന് ഖത്തര്‍ പോലീസ് 24 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്ത് ഖത്തറില്‍ ജയിലില്‍ അടച്ചിരുന്നു. ഇവര്‍ക്കുമേല്‍ ചുമത്തിയിരുന്ന പിഴ സ്‌പോണ്‍സര്‍ അടച്ച് അവരെ മോചിപ്പിച്ചിരുന്നുവെങ്കിലും തിരിച്ച് ഇറാനിലേക്കുള്ള യാത്ര അനിശ്ചിതാവസ്ഥയിലായിരുന്നു. 

ഇവരെ രക്ഷിക്കണമെന്ന സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷനും, നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറവും കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ വിദേശകാര്യ മന്ത്രാലയവും നോര്‍ക്ക റൂട്ട്‌സുമായി അടിയന്തിരമായി ബന്ധപ്പെടുകയും  അവരെ സുരക്ഷിതരാക്കി അവര്‍ ജോലി ചെയ്തിരുന്ന ഇറാനിലേയ്ക്ക് പോകുവാന്‍ സൗകര്യമൊരുക്കുകയും ചെയ്തു.

നിയമ നടപടികളില്‍ നിന്നും ഒഴിവായതിനാല്‍ ഇവര്‍ക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിന് മറ്റ് തടസങ്ങളില്ലെന്ന് മന്ത്രി പറഞ്ഞു. വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നതിനായി ഇടപെടല്‍ നടത്താനും ക്രമീകരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം പൂവ്വാര്‍ സ്വദേശി സെബാസ്റ്റ്യന്‍ (20) അടിമലതുറ സ്വദേശി സില്‍വ ദാസന്‍ (33) കൊല്ലം പള്ളിതോട്ടം സ്വദേശി സ്റ്റീഫന്‍ (42), മൂതാക്കര സ്വദേശി ലേഫസ് (42) എന്നിവരാണ് സംഘത്തിലെ മലയാളി മത്ത്യത്തൊഴിലാളികള്‍. 


മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണണരൂപം


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top