കുറ്റ്യാടി: കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ച കുറ്റ്യാടി സീറ്റ് സി.പി.ഐ.എം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.
എ.എ റഹീം, ടി.പി ബിനീഷ് എന്നിവരാണ് സ്ഥാനാര്‍ഥി പരിഗണനയിലുള്ളതെന്നാണ് വിവരം. ടി.പി ബിനീഷ് നിലവില്‍ സി.പി.ഐ.എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയാണ്. എ.എ റഹീം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കിയതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ട എന്നാണ് സി.പി.ഐ.എം നേതൃത്വം ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്.
കുറ്റ്യാടിയിലെ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാല്‍ സി.പി.ഐ.എം പുനരാലോചനയ്ക്ക് തയ്യാറാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക