ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യണമെന്ന് ആവശ്യപ്പെട്ട വിഷയത്തില്‍ ട്വിറ്റര്‍ വഴങ്ങാതെ വന്നതിനെ തുടര്‍ന്ന് പകരം ആപ്പിനെ പിന്തുണച്ച് സര്‍ക്കാര്‍. ആത്മനിര്‍ഭര ഭാരത് പുരസ്കാരം നേടിയ ആപ്പായ കൂവിനെയാണ് സര്‍ക്കാര്‍ ട്വിറ്ററിനു പകരമായി മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം, അക്കൗണ്ടുകള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ ചര്‍ച്ച വേണമെന്ന അഭ്യര്‍ഥനയുമായി ട്വിറ്റര്‍ രംഗത്തുവന്നിരുന്നു. ഇന്ത്യയില്‍ വികസിപ്പിച്ച മൈക്രോബ്ലോഗിങ് ആപ്ലിക്കേഷനായ കൂ വഴിയാണ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് 1178 അക്കൗണ്ടുകള്‍ നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. ട്വിറ്റര്‍ മാനേജ്മെന്റുമായി ഐ.ടി സെക്രട്ടറി കൂടിക്കാഴ്ച നടത്തും.
ഇതേക്കുറിച്ച് ട്വിറ്റര്‍ ബ്ലോഗില്‍ പോസ്റ്റിട്ടത് അസാധാരണമാണ്. സര്‍ക്കാര്‍ ഉടന്‍ മറുപടി അറിയിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം കൂവില്‍ കുറിച്ചു. അടുത്തിടെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് കൂവില്‍ അക്കൗണ്ട് തുടങ്ങിയത്. ട്വിറ്ററിന് സമാനമായ ആപ്ലിക്കേഷനാണ് കൂവും. പങ്കുവയ്ക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക. ഷെയര്‍ ചെയ്യുന്ന പോസ്റ്റ് റികൂ എന്ന് അറിയപ്പെടും. ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ആപ്ലിക്കേഷന്‍ ലഭ്യമാകും. 400 വാക്കുകളാണ് ഒരു പോസ്റ്റിന്റെ പരിധി. ഒരു മിനിറ്റ് ഷോര്‍ട്ട് വീഡിയോ/ഓഡിയോയും പബ്ലിഷ് ചെയ്യാവുന്നതാണ്.
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് പോസ്റ്റുകളിട്ട 250 ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടാനാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഏതാനും മണിക്കൂര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ശേഷം ഈ അക്കൗണ്ടുകള്‍ മിക്കതും പിന്നീട് സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ആയിരത്തിലേറെ അക്കൗണ്ടുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ട്വിറ്ററിനെ സമീപിച്ചത്.
അപരമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക എന്നിവര്‍ സ്ഥാപിച്ച ബോംബിനെറ്റ് ടെക്നോളജീസാണ് കൂവിന് പിന്നില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതോടെയാണ് കൂ പ്രചാരം നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക