News Desk

2021-06-09 09:36:41 pm IST
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐ.ടി നിയമത്തിന് വഴങ്ങി ട്വിറ്റര്‍. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ഐടി നിയമ ഭേദഗതി ട്വിറ്റര്‍ അംഗീകരിച്ചു. ഐ.ടി ദേഭഗതി നിയമ പ്രകാരമുള്ള ഉദ്യോഗസ്ഥരെ ട്വിറ്റര്‍ ഇന്ത്യയില്‍ നിയമിച്ചു.

പരാതിപരിഹാര ഉദ്യോഗസ്ഥനെയും നോഡല്‍ ഓഫീസറെയുമാണ് നിയമിച്ചത. പുതിയ ഐ.ടി. ഭേദഗതി നിയമം പാലിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റര്‍ വക്താവ് വ്യക്തമാക്കി. നിയമം നടപ്പിലാക്കുന്നതിന്റെ പുരോഗതി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.കേന്ദ്ര സര്‍ക്കാരുമായുള്ള ക്രിയാത്മക ചര്‍ച്ചകള്‍ തുടരുമെന്നും ട്വിറ്റര്‍ അറിയിച്ചു.

ഇന്ത്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയമം പൂര്‍ണമായി നടപ്പിലാക്കാന്‍ ഒരാഴ്ചത്തെ സമയം ട്വിറ്റര്‍ തേടിയിട്ടുണ്ട്. പുതിയ മാര്‍ഗ നിര്‍ഗദേശങ്ങള്‍ അംഗീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞായാഴ്ച സര്‍ക്കാരില്‍ നിന്ന് അന്ത്യശാസനം ലഭിച്ചതിന് പിന്നാലെയാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് അനുകൂല നീക്കമുണ്ടായത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top