News Desk

2021-11-24 10:17:56 pm IST
വാഷിംഗ്ടണ്‍:  ഉപഭോക്താക്കള്‍ക്ക് അനന്തമായ ഷോപ്പിങ് അവസരമൊരുക്കുന്ന ആദ്യമായി ലൈവ് ഷോപ്പിങ് നടത്താനൊരുങ്ങി ട്വിറ്റര്‍. ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്തെ വന്‍കിട അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിനൊപ്പം നവംബര്‍ 28-ന് വൈകീട്ട് ഏഴുമണിക്ക് ആദ്യ ഷോപ്പിങ് ലൈവ് സ്ട്രീം നടത്താനൊരുങ്ങുന്നത്. 

ലൈവ് ഷോപ്പിങ് പേജില്‍ പുതിയ ഷോപ്പബിള്‍ ബാനര്‍, ഷോപ് ടാബ് എന്നിവയുണ്ടാകും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് നിര്‍മാതാക്കളുമായി സംവദിക്കാനും നല്ല ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും കഴിയുമെന്ന് ട്വിറ്റര്‍ അറിയിച്ചു.

ആര്‍ട്ടിസ്റ്റ് ജാസണ്‍ ഡെറ്യൂലോ ഹോസ്റ്റ് ചെയ്യുന്ന''30 മിനുട്ട് വെറൈറ്റി ഷോ'' വഴി ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ അവതരിപ്പിക്കും. 

പ്രത്യേക അതിഥികളും ലൈവിലെത്തും. നേരത്തെ മെറ്റ ക്രിയേറ്റേഴ്സിന് ഫേസ്ബുക്ക് ലൈവ് ഷോപ്പിങ് പ്രഖ്യാപിച്ചിരുന്നു. പിന്‍ട്രസ്റ്റ് 'പിന്‍ട്രസ്റ്റ് ടിവി' എന്ന പേരില്‍ ലൈവ് ഷോപ്പിങ് സീരിസും അവതരിപ്പിച്ചിട്ടുണ്ട്. നവംബറില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി തുടങ്ങുന്നത്.

നിരവധി ടെക് കമ്പനികള്‍ സ്വീകരിച്ചു തുടങ്ങിയ വാണിജ്യ രീതിയാണ് ലൈവ് സ്ട്രീം ഷോപ്പിങ്. ചൈനയിലാണ് ഈ രിതിക്ക് തുടക്കം കുറിച്ചത്. ചില കസ്റ്റമേഴ്സ് പരമ്പരാഗത ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പകരം സാമൂഹിക മാധ്യമങ്ങള്‍ വഴി സാധനങ്ങള്‍ വാങ്ങിത്തുടങ്ങിയതിനെ തുടര്‍ന്നാണ് ഈ പുതിയ രീതി നിലവില്‍ വന്നത്. 

സാമൂഹിക മാധ്യമവും ഇ-കൊമേഴ്സും സംയോജിപ്പിച്ചുള്ള വിഡിയോ ലൈവ് സ്ട്രീമിങ്ങാണിത്. ഉപഭോക്താക്കള്‍ ഇടപെടാനും ഇന്‍ സ്റ്റോര്‍ അനുഭവം ഓണ്‍ലൈനായി നേടാനും ഈ രീതിയിലൂടെ കഴിയുന്നു. അതായത് സാധാരണ ഗതിയില്‍ മടുപ്പിക്കുന്ന ഉല്‍പ്പന്ന വിവരണങ്ങള്‍ക്ക് പകരം സ്വാഭാവിക സംഭാഷണത്തിലൂടെയുള്ള പര്‍ച്ചേസിംഗ് സാധ്യമാകുന്നു.

സാധാരണ വിഡിയോ സ്ട്രീമിങ്ങില്‍ നിന്ന് വ്യത്യസ്തമായാണ് ട്വിറ്ററില്‍ ഈ രീതി നടപ്പാക്കുകയെന്നാണ് അവര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ കാറ്റലോഗ്, ട്വീറ്റുകള്‍ ഫീഡ് എന്നിവ സ്ട്രീമിനൊപ്പമുണ്ടാകും. 

നാം ഒരു ലിങ്കിലോ വില്‍പ്പനക്കാരന്റെ വെബ്സൈറ്റിലോ പിന്തുടര്‍ന്നാല്‍ പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ മോഡില്‍ സ്ട്രീമിങ്ങുണ്ടാകും. തുടക്കത്തില്‍ ഐ.ഒ.എസ്സിലും ഡെസ്‌ക്ടോപ്പിലുമാണ് സേവനം ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് സ്ട്രീമിങ് കാണാന്‍ മാത്രമാണ് സാധിക്കുക. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top