News Desk

2022-01-25 05:05:00 pm IST
ദോഹ: ഖത്തറില്‍ കടകളില്‍ മോഷണം നടത്തിയ രണ്ട് പേരെ പിടികൂടി ആഭ്യന്തര മന്ത്രാലയം. ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കടകളില്‍ മോഷണം നടത്തിയ രണ്ട് പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തത്.

ഈ മേഖലയിലെ വിവിധ കടകളില്‍ മോഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആഫ്രിക്കന്‍ പൗരന്മാരായ ഇവരെ പിടികൂടിയത്. 

ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിക്കുകയും ഇവരുടെ പക്കല്‍ നിന്ന് നിരവധി മോഷണ വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രതികളെ പിടിച്ചെടുത്ത വസ്തുക്കളുമായി ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറി.

കടകളില്‍ സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും വാതിലുകളും ജനലുകളും ലോക്ക് ചെയ്യാനും അത്തരം മോഷണ സംഭവങ്ങളില്‍ നിന്നുള്ള സുരക്ഷയ്ക്കായി സുരക്ഷാ ആവശ്യകതകള്‍ പാലിക്കാനും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കടയുടമകളോട് ആവശ്യപ്പെട്ടു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top