ദോഹ: ഖത്തറില്‍ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റില്‍. രാസവസ്തുക്കള്‍ ഉപയോഗിച്ച് സാധാരണ കടലാസ് നോട്ടുകള്‍ യു.എസ് ഡോളര്‍ തട്ടിപ്പ് നടത്തിയ രണ്ട് പേരെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിയുകയും കൃത്യം നടത്തിയപ്പോള്‍ കൈയോടെ പിടികൂടുകയുമായിരുന്നു.
ചില രാസലായനികള്‍, പൊടികള്‍, തട്ടിപ്പിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് പുറമേ യുഎസ് ഡോളര്‍ നോട്ടുകളുടെ അതേ വലുപ്പത്തിലുള്ള ധാരാളം കറുത്ത നോട്ടുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി. പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് രണ്ട് പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
സാമ്പത്തിക ഇടപാടുകള്‍ (കറന്‍സി വിനിമയം) അംഗീകൃത എക്സ്ചേഞ്ച് കമ്പനികളിലൂടെയും ബാങ്കുകളിലൂടെയും മാത്രമെ നടത്താവുവെന്നും ബാങ്കിംഗ് ചട്ടക്കൂടിന് പുറത്ത് ആകര്‍ഷകമായ താല്‍പ്പര്യങ്ങളോടെ മണി എക്സ്ചേഞ്ച് സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഇടപെടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക