News Desk

2021-03-01 04:57:41 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും ഏര്‍പ്പെടുത്തിയ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതിരുന്ന രണ്ട് വ്യവസായ സംരംഭങ്ങള്‍ അധികൃതര്‍ അടച്ചു പൂട്ടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നടപടി. 

അല്‍ ലുക്തയില്‍ പ്രവര്‍ത്തിക്കുന്ന ചെനീസ് ഹെല്‍ത്ത് സെന്റര്‍, മിഷെറിബില്‍ പ്രവര്‍ത്തിക്കുന്ന മാന്‍ഡറിന്‍ കേക്ക് ഷോപ്പ് എന്നിവയാണ് താല്‍ക്കാലികമായി അടച്ചുപൂട്ടിയത്.

കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള പ്രതിരോധ നടപടികള്‍ ഈ സ്റ്റോറുകള്‍ പാലിക്കുന്നില്ലെന്നും നിലവിലെ സ്ഥിതിഗതികള്‍ പരിഷ്‌കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും മന്ത്രാലയം അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് നിയമലംഘനങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇതിനെതിരെ കര്‍ശന പരിശോധനയാണ് അധികൃതര്‍ സ്വീകരിക്കുന്നത്. നിയമലംഘകര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top