News Desk

2021-03-27 05:05:06 pm IST
ദോഹ: ഖത്തറില്‍ ഇന്നും 600 കടന്ന് കൊവിഡ് രോഗികള്‍. ഇന്ന് 614 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 131 പേര്‍ വിദേശത്തുനിന്നും മടങ്ങിവന്നവരാണ്.

ഇന്ന് രണ്ട് പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണം 284 ആയി. ഇന്ന് 382 പേര്‍ കൂടി പുതുതായി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 162,555 ആയി. 172,236 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 218 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1365 ആയി. 34 പേരെ പുതുതായി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. 259 പേരാണ് ഇപ്പോള്‍ ഐ.സി.യുവിലുള്ളത്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11300 പേര്‍ക്കാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. 1,70,67,60 ടെസ്റ്റുകളാണ് രാജ്യത്ത് ആകെ നടത്തിയത്. 721,236 ഡോസ് വാക്സിനും ഇതുവരെ വിതരണം ചെയ്തു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top