News Desk

2021-03-31 12:11:15 pm IST

ഭോപ്പാല്‍: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച് മധ്യപ്രദേശില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ ഭിണ്ട് ജില്ലയിലാണ് സംഭവം. ഹോളി ആയതുകൊണ്ട് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. 

ചതുര്‍വേദി നഗറില്‍ നിന്നുള്ള റിങ്കു ലോധി, അമിത് രാജ്പുത്, സഞ്ജു എന്നിവര്‍ ചേര്‍ന്നാണ് സാനിറ്റൈസര്‍ കുടിച്ചത്. ഇതില്‍ റിങ്കുവും അമിതുമാണ് മരിച്ചത്. സഞ്ജു ഗ്വാളിയോറിലുള്ള ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

മരിച്ച യുവാക്കളുടെ വീടുകളില്‍ നിന്ന് രണ്ട് 500 മില്ലി സാനിറ്റൈസര്‍ കുപ്പികള്‍ കണ്ടെടുത്തതായി ബിന്ദ് പൊലീസ് സൂപ്രണ്ട് മനോജ് സിംഗ് പറഞ്ഞു. ഇറ്റാവ ജില്ലയില്‍ നിന്നാണ് സാനിറ്റൈസര്‍ വാങ്ങിയതെന്ന് സിംഗ് പറഞ്ഞു. 

ചില പ്രത്യേക ബ്രാന്‍ഡുകളിലുള്ള സാനിറ്റൈസറില്‍ എഥനോള്‍ അളവ് വളരെ ഉയര്‍ന്നതാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top