News Desk

2021-06-04 08:16:48 pm IST

ദോഹ: ഖത്തറില്‍ ഇന്ന് 183 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രാജ്യത്ത് ഇന്ന് രണ്ടു പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 565 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 248 പേര്‍കൂടി വൈറസില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 214,625 ആയി.

ഖത്തറില്‍ ഇതുവരെ രേഖപ്പെടുത്തിയ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 218,263 ആണ്, 3,073 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 118 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,288 ഡോസ് കൊവിഡ്-19 വാക്സിനുകള്‍ നല്‍കി. പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചതിനുശേഷം നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 2,643,573 ആണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top