News Desk

2021-05-14 05:58:09 pm IST

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 244 പേര്‍ക്ക് കൊവിഡ്. രണ്ടു പേര്‍ മരിച്ചു. 56, 74 വയസ് പ്രായമുള്ളവരാണ് മരിച്ചത്. 590 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 205,750 ആയി.

പുതിയ 244 കേസുകളില്‍ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 93 പേര്‍ വിദേശത്തു നിന്നും മടങ്ങിവന്നവരാണ്. ഇതുവരെ 212,667 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 524 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 6,393 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 215 പേരാണ് ഇപ്പോള്‍ ഐ.സി.യുവില്‍ ചികിത്സയിലുളത്. ആശുപത്രിയിലെ ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 377 ആണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,120 ഡോസ് കൊവിഡ്-19 വാക്‌സിനുകള്‍ വിതരണം ചെയ്തു. വാക്‌സിനേഷന്‍ പ്രചാരണം ആരംഭിച്ചതിനുശേഷം നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 1,976,748 ആണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top