News Desk

2021-05-17 06:38:44 pm IST

ദോഹ: ഖത്തറില്‍ ഇന്ന് 302 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 719 പേര്‍ രോഗമുക്തി നേടി. രണ്ടു പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 213,485 ആയി. 207,796 പേര്‍ ആകെ രോഗമുക്തി നേടി. 532 പേര്‍ ആകെ മരണപ്പെട്ടു. 

പുതിയ 302 രോഗികളില്‍ 210 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 92 പേര്‍ വിദേശത്ത് നിന്ന് മടങ്ങിവന്നവരാണ്. 34, 78 വയസ് പ്രായമുള്ളവരാണ് ഇന്ന് മരണപ്പെട്ടത്. 

5,157 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 339 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏഴ് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 196 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,879 ഡോസ് കൊവിഡ്-19 വാക്‌സിനുകള്‍ നല്‍കി. വാക്‌സിനേഷന്‍ പ്രചാരണം ആരംഭിച്ചതിനുശേഷം നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 2,073,354 ആണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top