News Desk

2021-05-22 07:22:32 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 330 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 130 പേര്‍ വിദേശത്ത് നിന്ന് മടങ്ങിവന്നവരാണ്. അതേസമയം, ഇന്ന് 439 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 210,589 ആയി. 

ഇന്ന് രണ്ടു പേരാണ് രോഗം ബാധിച്ച് മരിച്ചത്. 59, 66 എന്നീ പ്രായക്കാരാണ് മരിച്ചത് ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 543 ആയി. രാജ്യത്ത് നിലവില്‍ 4028  പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാളെ്  തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 161 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top