News Desk

2021-05-21 09:40:38 pm IST

ദോഹ: ഖത്തറില്‍ ഇന്ന് 367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 245 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 122 പേര്‍ വിദേശത്ത് നിന്ന് മടങ്ങിവന്നവരാണ്. അതേസമയം, ഇന്ന് 377 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 210,150 ആയി. 

ഇന്ന് രണ്ടു പേരാണ് വൈറസ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 538 ആയി. രാജ്യത്ത് നിലവില്‍ 4,139  പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 165 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. ആകെ 321 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,809 ഡോസ് കൊവിഡ്-19 വാക്‌സിനുകള്‍ നല്‍കി. വാക്‌സിനേഷന്‍ പ്രചാരണം ആരംഭിച്ചതിനുശേഷം നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 2,233,616 ആണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top