News Desk

2021-05-17 02:37:12 pm IST

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ജഹ്റയിലെ മൂന്നുനിലകളുള്ള കൊമേഴ്സ്യല്‍ കോംപ്ലക്സില്‍ തീപ്പിടിത്തം. രണ്ട് തൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചു പേരെ രക്ഷപ്പെടുത്തി.

ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയും കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചു പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Kuwait Fire
Top