News Desk

2020-10-18 06:29:03 pm IST
മസ്‌കറ്റ്: വിദേശികളുടെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച രണ്ടുപേരെ ഒമാനില്‍ നിന്ന് നാടുകടത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

കൂടാതെ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച എട്ട് പ്രവാസികള്‍ക്ക് 1000 റിയാല്‍ വീതം പിഴ ചുമത്തിയതായും ഒമാന്‍ അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടി. സഞ്ചാര നിയന്ത്രണം ലംഘിച്ച് ഇറങ്ങി നടന്നതിനാണ് ഇവര്‍ പിടിയിലായത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top