News Desk

2021-06-06 03:12:56 pm IST

ബാഗ്ദാദ്: അമേരിക്കന്‍ സൈനിക ക്യാമ്പിന് മുകളില്‍വെച്ച് രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി ഇറാഖ് അറിയിച്ചു. ഇറാഖിന്റെ പടിഞ്ഞാറന്‍ മരുഭൂമിയിലെ ഐന്‍ അല്‍ അസദ് സൈനിക താവളത്തിന് മുകളിലാണ് സംഭവം.

ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബാഗ്ദാദ് വിമാനത്താവളത്തിന് മുകളില്‍ ഒരു റോക്കറ്റ് വെടിവെച്ച് വീഴ്ത്തിയിരുന്നു. ഈ സംഭവത്തിലും നാശനഷ്ടങ്ങളൊന്നുമില്ലെന്ന് കേണല്‍ വെയിന്‍ മറോട്ടോ പറഞ്ഞു.

ഇതേ സൈനിക താവളത്തെ കഴിഞ്ഞ മാസം ഒരു സായുധ ഡ്രോണ്‍ ലക്ഷ്യമിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈ വര്‍ഷം ഇതേവരെ 39 ആക്രമണങ്ങളാണ് ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഉണ്ടായത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top