News Desk

2021-05-16 10:59:02 pm IST
മസ്‌കത്ത്: കൊവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ ഒമാനി മരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി പുളിക്കല്‍ ഉസ്മാനും കൊല്ലം കിളിയല്ലൂര്‍ പ്രിയദര്‍ശനി നഗര്‍ -19 ആനന്ദ മന്ദിരത്തില്‍ കെ.വി. ശശികുമാറുമാണ് (80) മരിച്ചത്.

നാട്ടില്‍ പോകാന്‍ നടത്തിയ പരിശോധനയിലാണ് ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചയോളമായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ശഹീറ. മക്കള്‍: ശഹനാസ്, ഉവൈസ്, ബാദുഷ.

ശശികുമാര്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി മക്കളുടെ കൂടെ ഒമാനിലായിരുന്നു. ഭാര്യ: പരേതയായ തുളസി ഭായ്. മക്കള്‍: ബിജു, ബൈജു (ഇരുവരും ഒമാന്‍), ബിജി. മരുമക്കള്‍: രതി, ദീപ, ജയപ്രകാശ്. സംസ്‌കാര ചടങ്ങ് സോഹാറില്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top