News Desk

2021-05-02 03:52:21 pm IST
ദുബൈ: യു.എ.ഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ് (32) എന്നിവരാണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രി ഖോര്‍ഫക്കാന്‍ റോഡിലാണ് അപകടം നടന്നത്. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. മുവൈല നാഷനല്‍ പെയിന്റ്‌സിന് സമീപം താമസിക്കുന്ന മനീഷ് പിതാവുമൊത്ത് സ്വന്തമായി സ്ഥാപനം നടത്തുകയായിരുന്നു.

അജ്മാനില്‍ താമസിക്കുന്ന ശരത് ഫാര്‍മസിയില്‍ അക്കൗണ്ടന്റാണ്. ദെയ്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര്‍ കമ്പനി ആവശ്യത്തിനു അജ്മാനില്‍ നിന്നും റാസല്‍ ഖൈമ ഭാഗത്തേക്കു പോകുകയായിരുന്നു. ശരത്തിന്റെ സഹോദരന്‍ സജിത്ത് അജ്മാനില്‍ ഉണ്ട്. മനീഷിന് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉണ്ട്. ഭാര്യ നിമിത. ശരത്തിന്റെ ഭാര്യ ഗോപിക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top