News Desk

2021-05-06 11:05:34 am IST

റിയാദ്: എ.ടി.എമ്മുകളില്‍ നിന്ന് പണമെടുക്കാന്‍ സഹായിക്കാനെന്ന വ്യാജേന വയോജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയ സംഘം സൗദി അറേബ്യയിലെ ജിദ്ദയില്‍ പിടിയില്‍. അനധികൃതമായി രാജ്യത്ത് താമസിക്കുകയായിരുന്ന രണ്ട് യെമനി യുവാക്കളെയാണ് സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്.

വിവിധയാളുകളില്‍ നിന്ന് ഇവര്‍ 49,000 റിയാല്‍ തട്ടിയെടുത്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എ.ടി.എമ്മുകള്‍ക്ക് സമീപം നിലയുറപ്പിച്ച് ഉപഭോക്താക്കളെ നിരീക്ഷിച്ചാണ് തട്ടിപ്പിന് ഇരയാക്കുന്നത്. 

പണം പിന്‍വലിക്കാന്‍ സഹായിക്കാനെന്ന വ്യാജേന വയോജനങ്ങളെ സമീപിക്കുകയും അവരുടെ കാര്‍ഡുകളുടെ പിന്‍ നമ്പറുകള്‍ കൈക്കലാക്കുകയും ചെയ്യും. പണം എടുത്തു നല്‍കിയതിനു ശേഷം മറ്റൊരു കാര്‍ഡ് തിരികെ നല്‍കും. 

പിന്നീട് തട്ടിയെടുത്ത കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയായിരുന്നു രീതി. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ്, പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top