News Desk

2021-06-04 05:21:04 pm IST
മസ്‌കറ്റ്: ഒമാനില്‍ രണ്ടു പ്രവാസികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. തമിഴ്നാട് കന്യാകുമാരി പുതുമല സ്വദേശി വിന്‍ഡൂസ് ചന്ദ്രയുടെ മകന്‍ മാനുവല്‍ പ്രിന്‍സ് (41) മലപ്പുറം ചേലമ്പ്ര സ്വദേശി പാലക്കോട്ട് ദാമോദരന്റെ മകന്‍ സുധാകരന്‍ പാലക്കോട്ട് (52) എന്നിവരാണ് മരിച്ചത്. 

പ്രിന്‍സ് ഗൂബ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഐടി എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരിന്നു. മാതാവ്: സുഗുണ രൂപാവതി, ഭാര്യ: ബേബി രാജകുമാരി, മക്കള്‍: ഫെലിന്‍, ഡാന. സുധാകരന്‍ 40 ദിവസം മസ്‌കറ്റിലെ റൂവിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top