ദുബൈ: ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനായി വ്യാജ രേഖകള്‍ നിര്‍മ്മിച്ചതിന് രണ്ട് പ്രവാസി കര്‍ഷകരെ ആറ് മാസം വീതം തടവിന് ശിക്ഷിച്ച് ദുബൈ കോടതി. 29-നും 23-നും ഇടയില്‍ പ്രായമുള്ള പാകിസ്ഥാന് പൗരന്മാരാണ് വ്യാജരേഖ ചമച്ച കേസില്‍ കോടതി ശിക്ഷിച്ചത്.
വ്യാജ വ്യക്തിഗത വിശദാംശങ്ങളോടെയാണ് റെസിഡന്‍സി വിസയും, എന്‍.ഒ.സി കത്തും ഉള്‍പ്പെടെയുള്ള രേഖകളാണ് ഇവര്‍ സമര്‍പ്പിച്ചത്. 150,000 ദിര്‍ഹം പിഴ നല്കാന് കോടതി ഉത്തരവിട്ടു. ശിക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് ജബല്‍ അലി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ