News Desk

2021-03-24 06:25:36 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനത്തിനെതിരെ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച രണ്ട് ജിമ്മുകള്‍ അടച്ചു പൂട്ടി. എഫ് 45 ട്രയിനിംഗ് സെന്ററിന്റെ അല്‍ റയ്യാനിലും പേള്‍ ഖത്തറിലും ഉള്ള രണ്ട് ജിമ്മുകളാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയത്.

കൊവിഡ് മഹാമാരിയെ നേരിടുന്നതിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികളും പ്രതിരോധ നടപടികളും ഈ ജിമ്മുകള്‍ പാലിക്കുന്നില്ലെന്ന് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

നിലവിലെ സ്ഥിതിഗതികള്‍ പരിഷ്‌കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ ഇത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളുമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top