റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിളക്കത്തൊടി മുഹമ്മദ് മുസ്തഫ (61) ആണ് റിയാദില്‍ നിന്ന് 176 കിലോമീറ്ററകലെ മറാത്ത് പട്ടണത്തില്‍ മരിച്ചത്. മറാത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു മുഹമ്മദ് മുസ്തഫ.
പിതാവ്: അലവി വിളക്കത്തൊടി, മാതാവ്: അയിഷാ, ഭാര്യ: വി.ടി. സുബൈദ, മക്കള്‍: അബ്ദുല്‍ മുഹൈമിന് (ദുബൈ), മുഫീദ, മുസ്തഹ്സിന. മൃതദേഹം മറാത്തില്‍ ഖബറടക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധു സിദ്ദീഖിനോടൊപ്പം കെ.എം.സി.സി മറാത്ത് കമ്മിറ്റി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം വെല്‍ഫെയര്‍ വിംഗ് ചെയര്മാന് റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, റിയാസ് തിരൂര്‍ക്കാട് എന്നിവര്‍ രംഗത്തുണ്ട്.
ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചത് കോഴിക്കോട് സ്വദേശി മാത്യു വര്‍ഗീസാണ്. ഒമാന്‍ റോയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മസ്കത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മാത്യു വര്‍ഗീസിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അടിയന്തര ചികിത്സക്കായി റോയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.
ഭാര്യ റോയല്‍ ആശുപത്രിയില്‍ നഴ്സാണ്. ബംഗളുരുവില്‍ വിദ്യാര്‍ത്ഥിയായ മൂത്ത മകള്‍ വ്യാഴാഴ്ചയാണ് നാട്ടിലേക്ക് പോയത്. രണ്ടാമത്തെ മകന് നാട്ടിലാണ്. ഇളയ മകള്‍ വാദി കബീര്‍ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക