News Desk

2022-01-14 07:51:59 pm IST
കുവൈത്ത് സിറ്റി: ശുദ്ധീകരണ ശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. നാഷണല്‍ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിലാണ് തീപിടിച്ചത്. 

മരണമടഞ്ഞ രണ്ട് പേരും കരാര്‍ കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന ഏഷ്യന്‍ തൊഴിലാളികളാണ്. പരിക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അദാന്‍ ആശുപത്രിയില്‍ നിന്ന് ബാബ്‌തൈന്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അന്ധിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top