News Desk

2021-04-03 04:59:38 pm IST
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേരില്‍ നിന്ന് ഒരു കോടിയിലേറെ വിലവരുന്ന കള്ളക്കടത്ത് സ്വര്‍ണം പിടികൂടി. ഒന്നര ദിവസത്തിനിടെയാണ് രണ്ടര കിലോയിലേറെ സ്വര്‍ണം കസ്റ്റ്ംസ് പിടിച്ചത്. മൊത്തം 1,18,71,430 രീപ വരുന്ന 2,569 കിലോ സ്വര്‍ണമാണ് പിടികൂടിയത്. 

ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ അബ്ദുല്‍ സലാം മാണിപ്പറമ്പ്, ദുബായില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പിടിയിലായ മലയാളികള്‍. കാസര്‍ഗോഡ് സ്വദേശികളായ ഇവര്‍ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് എത്തിയത്. ജീന്‍സിന്റെയും ഷര്‍ട്ടിന്റെയും ബട്ടണ്‍, ഷൂസിനകത്ത് ഒളിപ്പിച്ച ചെയിന്‍ എന്നീ രൂപങ്ങളിലാണ് സ്വര്‍ണം കടത്തിയത്. 26,43,840 രൂപ വില വരുന്ന 576 ഗ്രാം സ്വര്‍ണം ഇവരില്‍ നിന്നു പിടികൂടി. 

വെള്ളിയാഴ്ച മംഗളൂരു ഉള്ളാള്‍ സ്വദേശി മുഹമ്മദ് ആഷിഫില്‍ (28) നിന്ന് 92,27,590 രൂപ വില വരുന്ന 1.993 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. പുലര്‍ച്ചെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റു ചെയ്തത്. രാസവസ്തു ചേര്‍ത്തു പശ രൂപത്തിലാക്കിയ സ്വര്‍ണം പ്രത്യേകം തയാറാക്കിയ അടിവസ്ത്രം, ജീന്‍സ്, കാല്‍മുട്ട് കവചം (നീ പാഡ്) തുടങ്ങിയവയില്‍ ഒളിപ്പിച്ചാണു കടത്തിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top