തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ രണ്ട് പേര് കൂടി കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി മറയൂര്‍ പത്തടിപ്പാലം സ്വദേശി ഗോപിനാഥന് നായര്‍ (79), പാലക്കാട് വിത്തനശ്ശേരി അപ്പുക്കുട്ടന്റെ ഭാര്യ കാര്‍ത്ത്യായനിയമ്മ (69) എന്നിവരാണ് മരിച്ചത്.
മറയൂര്‍ ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ മൂന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങി സ്കൂള്‍ പരിസരത്ത് ഇരിക്കുന്നതിടയിലാണ് ഗോപിനാഥന് നായര്‍ മരിച്ചത്.
രാവിലെ 11 മണിയോടെ വോട്ടുചെയ്യാനെത്തിയ കാര്‍ത്യായനിയമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ നെന്മാറയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
നേരത്തെ ആറന്മുളയിലും കോട്ടയത്തും രണ്ട് വയോധികര്‍ വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് വോട്ടുദിനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക