News Desk

2020-08-06 10:43:39 pm IST
കൊച്ചി: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലിരുന്ന പള്ളുരുത്തി സ്വദേശി റാഫിയാണ്  (64) മരിച്ചത്. ശ്വാസകോശാര്‍ബുദവും ന്യുമോണിയയും റാഫിക്ക്  ഉണ്ടായിരുന്നു.

അതേസമയം തന്നെ കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശി പുരുഷോത്തമനും (84) മരിച്ചു. രണ്ടാളുടെയും സ്രവം ആലപ്പുഴ എന്‍.ഐ.വിയിലേക്ക് അയച്ചു. കടുത്ത വൃക്കരോഗവും പ്രമേഹവും രക്തസമ്മര്‍ദവുമുണ്ടായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറല്‍ ആശുപതിയില്‍ നിന്നാണു മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top