News Desk

2021-03-11 04:57:52 pm IST
റിയാദ്: സൗദിയിലെ അഭ്യന്തര വിപണിയില്‍ പെട്രോളിന് വീണ്ടും വില വര്‍ധിച്ചു. 91 ഇനത്തില്‍ പെട്ട പെട്രോളിന് 1.90 റിയാലും 95 ഇനത്തില്‍പെട്ടതിന് 2.04 ഉം ആണ് പുതിയ നിരക്ക്. നേരത്തേ ഇത് യഥാക്രമം 1.81, 1.94 റിയാല്‍ ആയിരുന്നു.

രാജ്യാന്തര പെട്രോള്‍ കയറ്റുമതി നിരക്കിനനുസരിച്ച് എല്ലാ മാസവും പത്താം തിയതിയാണ് സൗദിയില്‍ പെട്രോള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. ഡീസല്‍, കെറോസിന്‍, എല്‍.പിജി എന്നിവക്ക് മാറ്റമില്ല. കഴിഞ്ഞ നാലു മാസത്തിനകം 91 ഇനത്തില്‍ പെട്ട പെട്രോളിന് 0.46 ഹലാലായും 95 ഇനത്തില്‍ പെട്ടതിന് 0.49 ഹലാലയുമാണ് വര്‍ധിച്ചത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top