News Desk

2021-05-07 08:23:46 pm IST

റാമല്ല: വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപെട്ടു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അക്രമത്തില്‍ പരിക്കേറ്റവരെ ചികില്‍സിക്കാനെത്തിയ റെഡ് ക്രെസന്റ് പ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം തടഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവാക്കള്‍ സൈനികര്‍ക്ക് നേരെ ആയുധം ഉപയോഗിച്ചെന്നാണ് സൈനികരുടെ പ്രതികരണം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top