News Desk

2021-11-25 03:14:15 pm IST
ദോഹ: 2022 ഫിഫ ലോകകപ്പിനായി ഖത്തറില്‍ പണി പൂര്‍ത്തിയാക്കിയ രണ്ട് സ്റ്റേഡിയങ്ങള്‍ കൂടി ഈ മാസം ഉദ്ഘാടനം ചെയ്യും. അല്‍ ബെയ്ത്ത്, 974 സ്റ്റേഡിയം എന്നീ സ്റ്റേഡിയങ്ങളാണ് നവംബര്‍ 30 ന് ഉദ്ഘാടനം ചെയ്യുന്നത്. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പ് 2021 ന്റെ ഉദ്ഘാടന ദിവസം തന്നെ രണ്ട് മനോഹരമായ സ്റ്റേഡിയങ്ങള്‍ ആദ്യ മത്സര മത്സരങ്ങള്‍ക്ക് വേദിയാവുമെന്നത് കാല്‍പന്തുകളിയാരാധകരേയും സംഘാടകരേയും ഒരു പോലെ ആവേശഭരിതരാക്കുന്നതാണ് .

അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ മികച്ചതാക്കാനുള്ള സുപ്രധാന അവസരമായി ഖത്തര്‍ ഫിഫ അറബ് കപ്പിനെ കാണുമ്പോള്‍, ടൂര്‍ണമെന്റില്‍ അറബ് ലോകത്തെമ്പാടുമുള്ള 16 ദേശീയ ടീമുകള്‍ പങ്കെടുക്കുന്നുവെന്നത് മേഖലയില്‍ മല്‍സരത്തിന് പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ആതിഥേയരായ ഖത്തറും ബഹ്‌റൈനും പ്രാദേശിക സമയം വൈകിട്ട് 7:30-ന് ഗ്രൂപ്പ് എയില്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. അന്ന് തന്നെ രാത്രി 10 മണിക്ക് നടക്കുന്ന ഗ്രൂപ്പ് ബിയിലെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും സിറിയയും തമ്മിലുള്ള മത്സരത്തോടെയാണ് സ്റ്റേഡിയം 974 ഉദ്ഘാടനം ചെയ്യപ്പെടുക.

കിക്ക്-ഓഫിന് മുന്നോടിയായി നടക്കുന്ന അല്‍ ബെയ്ത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇറാഖി ഗായിക റഹ്മ റിയാദിന്റെയും മറ്റ് സര്‍പ്രൈസ് പെര്‍ഫോമേഴ്സിന്റെയും തത്സമയ പ്രകടനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഉദ്ഘാടന ചടങ്ങ് നടക്കും. വിസ്മയിപ്പിക്കുന്ന പൈറോടെക്‌നിക് പ്രദര്‍ശനവും അറബ് ഐക്യത്തിന്റെ കഥ പറയുന്ന പ്രൊജക്ഷന്‍ ഷോയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top