ദോഹ: ഖത്തറില്‍ ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളും പുതിയ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫൈസറും മൊഡോണയും ആണ് രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍.
കൂടാതെ പുതിയ വകഭേദങ്ങള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകളിലെക്ക് വളരെ എളുപ്പത്തില്‍ വ്യാപിക്കുന്നവയാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2021ന്റെ ഭൂരിഭാഗവും കൊവിഡ് തുടരും. കൂടാതെ രാജ്യത്തെ ജനസംഖ്യയിലെ യോഗ്യരായ എല്ലാവര്ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് വരെ പ്രതിരോധ നടപടികള്‍ പിന്തുടരേണ്ടതുണ്ടെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. ഇതിനകം 579338 ഡോസ് വാക്സിനുകള്‍ നല്കി. കഴിഞ്ഞ 24 മണിക്കൂറില്‍ 14480 ഡോസ് വാക്സിനുകളാണ് നല്‍കിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക