News Desk

2021-05-16 03:04:19 pm IST
അബുദാബി: ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി യു.എ.ഇ വിമാന കമ്പനികള്‍. അമേരിക്കയ്ക്കും യൂറോപ്യന്‍ എയര്‍ലൈന്‍സുകള്‍ക്കും പിന്നാലെയാണ് യു.എ.ഇയും ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയത്. ഫലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ഞായറാഴ്ച മുതല്‍ ടെല്‍ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ യാത്രാവിമാനങ്ങളും കാര്‍ഗോ സര്‍വീസുകളും റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്സ് വെബ്സൈറ്റിലൂടെ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ഇത്തിഹാദ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ദുബൈയില്‍ നിന്ന് ഇസ്രയേലിലേക്ക് ഞായറാഴ്ച പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ലൈ ദുബൈയും വ്യക്തമാക്കി. വിമാനങ്ങള്‍ അടുത്ത ആഴ്ചത്തേക്കായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ടെല്‍ അവീവിന് അടുത്തുപോലും മിസൈലുകള്‍ പതിച്ച സാഹചര്യത്തെ തുര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top