News Desk

2021-09-15 10:46:59 pm IST
അബുദാബി: സെപ്റ്റംബര്‍ 16 വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ 18 ശനിയാഴ്ച വരെ യു.എ.ഇയുടെ പല ഭാഗങ്ങളിലും സൈനിക വാഹനങ്ങള്‍ കണ്ടേക്കാമെന്ന് ആഭ്യന്തര മന്ത്രാലം മുന്നറിയിപ്പ് നല്‍കി. 

ഡാമന്‍/5  ഫീല്‍ഡ് സുരക്ഷാ പരിശീലനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി പോലീസിനൊപ്പം സൈനിക വാഹനങ്ങള്‍ കണ്ടേക്കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. അതേസമയം, താമസക്കാര്‍ സൈനിക വാഹനഹങ്ങള്‍ കാമറയിലൂടെ ചിത്രീകരിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

കൂടാതെ പരിശീലനങ്ങള്‍ നടക്കുന്നയിടം സന്ദര്‍ശിക്കരുതെന്നും സൈനിക യൂണിറ്റുകള്‍ക്ക് വഴിമാറിക്കൊടുക്കണമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Top