അബുദാബി: മിലിട്ടറി വാഹനങ്ങളും ഹെലികോപ്റ്ററുകളും കണ്ടാല്‍ മാറി നില്‍ക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്കി യു.എ.ഇ. ആഭ്യന്തരമന്ത്രാലയം നടത്തുന്ന സുരക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായാണ് യു.എ.ഇ സ്വാദേശികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മിലിട്ടറി വാഹനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ചിത്രങ്ങള്‍ പകര്‍ത്തരുതെന്നും ആഭ്യന്തരം മന്ത്രാലയം പുറത്തുവിട്ട നിര്‍ദേശത്തില്‍ പറയുന്നു. മിലിട്ടറി വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ പരിസരത്തു നിന്നും മാറിനില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.
മൂന്ന് മണിക്കൂര്‍ സമയമാണ് സുരക്ഷാ പരിശീലനം നടക്കുക. മിലിറ്ററി വാഹനങ്ങള്ക്കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് കരുതി നേരത്തെ യു.എ.ഇ ആഭ്യന്തര മന്ത്രാലയം പ്രത്യേക നിര്‍ദേശങ്ങളും ക്യാമ്പയിനും നടത്തിയിരുന്നു.
യു.എ.ഇയില്‍ സാധാരണയായി നടക്കുന്ന പരിശീലന പരിപാടികള്‍ സാധാരണ ഗതിയില്‍ ജനങ്ങളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് പ്രത്യേക നിര്‍ദേശങ്ങള്‍ നല്കി മാത്രമാണ് സേന ഇത്തരം പരിപാടികള്‍ നടത്തുക.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക