News Desk

2021-05-31 08:48:38 pm IST
ദോഹ: അല്‍ ജസീറ ചാനലിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ഇസ്രായേലിലെ യു.എ.ഇ സ്ഥാനപതി മുഹമ്മദ് അല്‍ ഖാജയുടെ പ്രസ്താവന വിവാദത്തില്‍. മേഖലയിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫലസ്തീന്‍ ജനതക്ക് മേല്‍ വംശീയ ശുദ്ധി വരുത്തണമെന്ന ഇസ്രായേലിലെ പ്രമുഖ വലതുപക്ഷ ഗ്രൂപ് മേധാവി റബ്ബിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനിടെയാണ് ഫലസ്തീനിലെ നിജ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്ത ഖത്തറിന്റെ അല്‍ജസീറ ചാനലിനെതിരെ രൂക്ഷവിമര്‍ശനവുമായി അല്‍ ഖാജാ രംഗത്ത് വന്നത്. ടെല്‍ അവീവില്‍ എത്തിയപ്പോള്‍ ഇസ്രായേല്‍ ജനതയുടെ പെരുമാറ്റം തന്നെ വളരെയധികം ആകര്‍ഷിച്ചു. 

ടെല്‍ അവീവിലെ ഹൃദയ ഭാഗത്ത് ഒരു മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്ന വിവരം ഇപ്പോഴാണ് താന്‍ അറിയുന്നത്. എന്നാല്‍ അല്‍ജസീറ, ഇഖ്വാനുല്‍ മുസ്ലിമൂന്‍ തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും ഇസ്രയേലിന്റെ പ്രതിച്ഛായക്ക് മോശം നിറം നല്‍കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നും അല്‍ ഖാജാ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപെട്ടു ഒരു വീഡിയോയും ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top