News Desk

2021-04-21 12:44:55 pm IST
ദുബൈ: യു.എ.ഇയിലെ പുതിയ ചെക്ക് നിയമ ഭേദഗതിയില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. യു.എ.ഇ പുറത്തിറക്കിയ പുതിയ ചെക്ക് നിയമ മാറ്റങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പില്‍ വരും. 2022 ജനുവരി രണ്ട് മുതലാണ് പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. 

ഗുണഭോക്താവിന്റെ പരാതി വേഗത്തില്‍ പരിഹരിക്കപ്പെടുന്ന തരത്തിലാണ് പുതിയ നിയമം. പുതിയ നിയമ പ്രകാരം ചെക്കിനെ ഒരു എക്‌സിക്യുഷന്‍ ഡോക്യുമെന്റായി കണക്കാക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

നേരിട്ട് വിധി നടപ്പാക്കുന്ന എക്‌സിക്യുഷന്‍ കോടതിയേയോ സമാനമായ അധികാര കേന്ദ്രങ്ങളെയോ പരാതിക്കാരന് സമീപിക്കാം എന്നതാണ് പുതിയ നിയമ ഭേദഗതിയുടെ പ്രത്യേകത. ഇതോടെ കാലതാമസം കൂടാതെ ചെക്ക് തുകയും അനുബന്ധ നഷ്ടങ്ങളും ഇടാക്കാന്‍ സാധിക്കുകയും ചെയ്യും. 

നിലവില്‍ ചെക്കില്‍ രേഖപ്പെടുത്തിയ തുക പൂര്‍ണമായും ബാങ്കില്‍ ഇല്ലെങ്കില്‍ ചെക്ക് മടങ്ങും. എന്നാല്‍ പുതിയ നിയമപ്രകാരം ബാങ്കില്‍ പൂര്‍ണമായ തുക ഇല്ലെങ്കിലും ഉള്ള തുക ഉപഭോക്താവിന് ലഭിക്കും. മനപ്പൂര്‍വം ചെക്കുകളില്‍ കൃത്രിമത്വം കാണിക്കുകയോ മറ്റൊരാളുടെ ചെക്കില്‍ ഒപ്പിട്ടു നല്‍കുകയോ ചെയ്താല്‍ ക്രിമിനല്‍ നടപടിക്രമമുള്ള ശിക്ഷാനടപടിയും ഉണ്ടാകും. കോടതി വിധി രണ്ട് പ്രാദേശിക ന്യൂസ് പേപ്പറിലോ ഓണ്‍ലൈനിലോ പ്രസിദ്ധപ്പെടുത്തണമെന്നും നിയമത്തിലുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top