News Desk

2022-01-16 07:13:47 pm IST
ദുബായ്: ദുബായിലെ 12 വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് അംഗീകാരം നല്‍കി 2022 ലെ ആദ്യ മന്ത്രിസഭായോഗം. വെള്ളിയാഴ്ച ദുബായ് എക്‌സ്പോ 2020 വില്ലേജിലെ യു.എ.ഇ. പവിലിയനില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് അംഗീകാരം നല്‍കിയത്

തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയന്ത്രണങ്ങളും പുതിയ പ്രവര്‍ത്തനമാതൃകകളും മന്ത്രിസഭ അംഗീകരിച്ചതായി ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. പുതിയ തീരുമാനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഫ്രീലാന്‍സ്, ഫ്‌ളെക്‌സിബിള്‍, താത്കാലിക ജോലികള്‍, ഗോള്‍ഡന്‍ റെസിഡന്‍സി ഹോള്‍ഡര്‍ തുടങ്ങി പുതിയതരം ജോലികള്‍ നിയന്ത്രിക്കുന്നതിനും തൊഴില്‍ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പെര്‍മിറ്റുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

ഏറ്റവും മികച്ച വഴക്കമുള്ളതും വൈവിധ്യപൂര്‍ണവുമായ ബിസിനസ് അന്തരീക്ഷം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അനുഗ്രഹീതമായൊരു വെള്ളിയാഴ്ചയാണ് ഈ വര്‍ഷത്തെ ആദ്യ മന്ത്രിസഭായോഗത്തിന് നേതൃത്വംനല്‍കുന്നത് -ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

മന്ത്രാലയങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയ അംഗീകാരപ്രക്രിയകളില്ലാത്ത പദ്ധതികള്‍ നടപ്പാക്കാന്‍ കൂടുതല്‍ അധികാരം നല്‍കാനാണ് മന്ത്രിസഭായോഗത്തിന്റെ ആദ്യതീരുമാനം. സ്‌കൂളുകളിലെ സ്മാര്‍ട്ട് ലേണിങ്ങിനുള്ള പുതിയ കമ്മിറ്റി, നികുതിയെക്കുറിച്ചുള്ള കരാറുകള്‍, കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ യു.എന്നുമായി ചേര്‍ന്ന് ചര്‍ച്ച എന്നിവയും യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. അന്താരാഷ്ട്രവേദിയില്‍ യു.എ.ഇ.യെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നതുസംബന്ധിച്ചുള്ള ചര്‍ച്ചയും നടന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top